ജപ്പാനിൽ നിന്നും ആസ്ട്രാസെനെക്ക വാക്സിൻ ആദ്യ ബാച്ച് നേപ്പാളിലെത്തി

ജപ്പാനിൽ നിന്ന് നേപ്പാളിന് ആസ്ട്രാസെനെക്ക കൊവിഡ് വാക്സിൻ ലഭിച്ചു. കാഠ്മണ്ഡുവിലെ ജപ്പാൻ പ്രതിനിധി കിക്കുട്ട യുടാക 05,13,420 വാക്സിനുകൾ നേപ്പാളിലെ ആരോഗ്യ, ജനസംഖ്യ മന്ത്രി ഉമേഷ് ശ്രേഷ്ഠയ്ക്ക് രാജ്യത്തെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൈമാറി. ഇന്ന് വൈകുന്നേരം, വാക്സിൻ രണ്ടാം ബാച്ച് കാഠ്മണ്ഡുവിലെത്തും. ബാക്കിയുള്ള പകുതി ഡോസുകൾ ഉടൻ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കൊവക്സ് എന്ന വാക്സിൻ പങ്കിടൽ പദ്ധതിയിലൂടെ ജപ്പാൻ കാഠ്മണ്ഡുവിലേക്ക് ഏകദേശം 1.6 ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *