Flash News
ജപ്പാനിലും വിപ്ലവം സൃഷ്ടിക്കാൻ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'

ജപ്പാനിലും വിപ്ലവം സൃഷ്ടിക്കാൻ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’

മലയാളികളുടെ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഇനി ജപ്പാനിലെ തിയറ്ററുകളിലും പ്രദർശിപ്പിക്കും. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച മലയാള ചിത്രം ഈ മാസം 21 മുതലാണ് ജപ്പാനിലെ തിയറ്ററുകളില്‍ സജീവമാവുക. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം. ചിത്രത്തിന്‍റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ റിലീസ് നീണ്ടുപോയതാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് പറഞ്ഞു. ഒടിടി റിലീസ് ചെയ്യപ്പെട്ട ചിത്രം മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മൂന്ന് വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് നേടുകയും ചെയ്‍തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *