Flash News
റെയ്ഡ് നടക്കുമ്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

റെയ്ഡ് നടക്കുമ്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

റെയ്ഡ് നടക്കുമ്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. റെയ്ഡ് തുടരുകയാണെന്നും ഇന്ന് ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ വസതിയിലാണ് റെയ്ഡ് നടത്തിയത്. ദിലീപ് വീട്ടിലില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. റെയ്ഡ് തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം വീട്ടിലെത്തിയതെന്നാണ് സൂചന. ദിലീപ്,20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഗെയ്റ്റ് ചാടി അകത്തുകടന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തിയാണ് വീട് തുറന്നുനല്‍കിയത്.

Comments: 0

Your email address will not be published. Required fields are marked with *