റിപ്പോ നിരക്ക് നാലുശതമാനം തന്നെ; നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. കൊവിഡിന്റെ രണ്ടാംതരംഗത്തില്‍നിന്ന് രാജ്യം ഘട്ടം ഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തില്‍ സമ്പദ്ഘടനയിലെ ഉണര്‍വിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചത്.

ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമനത്തിലും തുടരും. തുടര്‍ച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളില്‍ മാറ്റം വരാതെ യോഗം പിരിയുന്നത്.
കഴിഞ്ഞ യോഗത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ സംഭവവികാസങ്ങളൊന്നും രാജ്യത്തുണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി. വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും തല്‍ക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആര്‍ ബി ഐ സ്വീകരിച്ചത്.

 

Comments: 0

Your email address will not be published. Required fields are marked with *