Flash News
വിനോദസഞ്ചാരികളുടെ മുകളിലേക്ക് പാറ പൊട്ടിവീണു; അഞ്ച് മരണം

വിനോദസഞ്ചാരികളുടെ മുകളിലേക്ക് പാറ പൊട്ടിവീണു; അഞ്ച് മരണം

വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ വിനോദസഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിലേക്ക് പൊട്ടിവീണ് അഞ്ചുപേർ മരിച്ചു. ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുർണാസ് തടാകത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുപത് പേരെ കണാതായി. മുപ്പത്തിരണ്ട് പേർക്ക് പരിക്കേറ്റു. വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനാണ് വിനോദസഞ്ചാരികൾ ഫുർനാസ് തടാകത്തിൽ എത്താറുള്ളത്. ബോട്ടുകളിൽ നിന്ന് ഇവ ആസ്വദിക്കുന്നതിനിടെയാണ് കൂറ്റൻ പാറ ഇവർക്ക് മുകളിലേക്ക് പൊട്ടിവീണത്. പാറയിൽ നിന്ന് കല്ലുകൾ പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിനോദസഞ്ചാരികൾ മുന്നറിയിപ്പ് നൽകിയെങ്കിലും പലരും അത് കാര്യമാക്കാതെ പാറക്കെട്ടിന് സമീപത്ത് തന്നെ നിൽക്കുകയായിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടത്.

Comments: 0

Your email address will not be published. Required fields are marked with *