Flash News
ആൾക്കൂട്ടത്തിനിടയിൽ നിന്നും വിദ​ഗ്ധമായി ചന്ദനമരം വെട്ടിമാറ്റി

ആൾക്കൂട്ടത്തിനിടയിൽ നിന്നും വിദ​ഗ്ധമായി ചന്ദനമരം വെട്ടിമാറ്റി

മറയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. നിരവധി ടൂറിസ്റ്റുകൾ റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെയാണ് മോഷണം. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചന്ദനമരം മോഷണം പോയതിലെ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് സമാനമായ കേസ് വീണ്ടും റിപ്പോർട്ട് ചെയ്തത്. മറയൂരിലെ അനക്‌സ് റിസോര്‍ട്ടിലെ ടൂറിസ്റ്റുകൾ ഉറങ്ങിയ ശേഷമായിരിക്കും മോഷണം നടന്നതെന്ന് ഉടമകള്‍ പറഞ്ഞു. ഏകദേശം അഞ്ച് ലക്ഷം രുപയുടെ ചന്ദനമാണ് മോഷണം പോയിരിക്കുന്നത്. ചന്ദന മോഷണം വ്യാപകമായതോടെ വനംവകുപ്പും കേസ് ഗൗരവത്തോടെയാണ് കാണുന്നത്.

Comments: 0

Your email address will not be published. Required fields are marked with *