Flash News

താലിബാൻ സർക്കാരിനെ അംഗീകരിക്കില്ല; യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി

താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന്​ വ്യക്തമാക്കി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിൻകൻ. തീവ്രവാദ വിരുദ്ധ നിലപാട്​ കൈക്കൊണ്ടില്ലെങ്കിൽ അഫ്​ഗാ​ന്‍റെ സ്വത്തുവകകൾ മരവിപ്പിക്കാനും ഉപരോധം കടുപ്പിക്കാനും മടിക്കില്ലെന്ന്​ അമേരിക്ക താലിബാന്​ മുന്നറിയിപ്പ്​ നൽകി.

അമേരിക്കൻ സെനറ്റിനു മുമ്പാകെ അഞ്ചു മണിക്കൂർ നീണ്ട വിചാരണ നടപടിക്കിടെയാണ്​ താലിബാൻ സർക്കാരുമായി നിലവിലെ സാഹചര്യത്തിൽ ഒത്തുപോകാനാകില്ലെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിൻകൻ വ്യക്തമാക്കിയത്. പുറമെ നിന്നുള്ള അൽഖാഇദ തീവ്രവാദികൾക്കും മറ്റും​ രാജ്യത്ത്​ സൗകര്യം ഒരുക്കാതിരിക്കുക, സ്​ത്രീസുരക്ഷ ഉറപ്പാക്കുക, മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിക്കുക, യു.എൻ ചട്ടങ്ങൾ പാലിക്കുക എന്നിവയാണ്​ താലിബാനു മുമ്പാകെ മുന്നുപാധികളായി അമേരിക്ക സമർപ്പിക്കുന്നത്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ 9 ബില്യണ്‍ ഡോളർ വരുന്ന അഫ്​ഗാ​ന്‍റെ സ്വത്തുവകകൾ മരവിപ്പിക്കും.

 

Comments: 0

Your email address will not be published. Required fields are marked with *