Flash News

പഴയ കാലത്തെ ഓര്‍മിപ്പിക്കുന്ന ചിത്രം; “ഒന്നാമൂഴത്തിന്‍റെ” ടീസര്‍ ശ്രദ്ധനേടുന്നു

റാന്‍ ക്രിയേശന്‍സിന്റെ ബാനറില്‍ സച്ചിന്‍ സന്തോഷ്‌ തിരകഥ എഴുതി രാജീവ്‌ ജെ കെ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം “ഒന്നാമൂഴത്തിന്‍റെ” ടീസര്‍ പുറത്തിറങ്ങി. പഴയ കാലത്തെ ഓര്‍മിപ്പിക്കുന്ന വസ്ത്രധാരണവും,കലഹവും പ്രണയവും എല്ലാം ചിത്രത്തിലുണ്ടെന്ന്‍ 46 സെക്കണ്ട് ടീസറിലൂടെ കാണികള്‍ക്ക് ആകാംശ പകരുന്ന രീതിയിലാണ് ടീസര്‍ ഒരുക്കിയിക്കുന്നത്.

സംഗീതത്തിനൊപ്പം താളത്തിലുള്ള എഡിറ്റിംഗാണ് ടീസരിന്‍റെ ഹൈലൈറ്റ്. കാളിദാസിന്റെ പശ്ചാത്തല സംഗീതത്തിന് റെയനോള്‍ട്സ് ഡാനിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചിരികുന്നത്. ഛായാഗ്രഹണം സബിൻ അലോഷ്യസും സ്റ്റീൽസ് പ്രേം പരസ്യകല പ്യൂപ്പ ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. ടീസര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സച്ചിന്‍ സന്തോഷ്‌ ,ഷാജില്‍, ദുർഗ്ഗ, ഉണ്ണികൃഷ്ണൻ, മണികണ്ഠൻ, സന്തോഷ്‌ അയോദ്ധ്യ എന്നിവരാണ് പ്രധാന താരങ്ങള്. ചിത്രം റിലീസിനുള്ള അവസാനഘട്ട വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *