Flash News
ചുരുളിയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ല: പൊലീസ്

ചുരുളിയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ല: പൊലീസ്

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ട ആവശ്യമില്ലെന്ന് പൊലീസ്. ചുരുളിയിൽ നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കാൻ നേരെത്തെ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം. സിനിമയിലെ സന്ദർഭവുമായി ചേർത്ത് അശ്ലീല ഭാഷാ പ്രയോഗത്തെ പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും പ്രത്യേക സംഘം പറഞ്ഞു. എ.ഡി.ജി.പി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമിതിയിലുള്ളത്. ഇവർ ചുരുളി സിനിമ കണ്ട് റിപ്പോർട്ട് നൽകും . തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് സിനിമക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *