കെട്ടിടത്തിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

ദക്ഷിണ തായ്‌വാനിൽ 13 നില കെട്ടിടത്തിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു. അപകടത്തിൽ അമ്പതിലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിയോടെ അപകടം. 79 ഫയർഫോഴ്‌സ് യൂണിറ്റുകളും 159 സേനാംഗങ്ങളും ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിന്റെ ഫലമായി 67 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

നാൽപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. താഴത്തെ നിലകളിൽ വ്യാപാര സ്ഥാപനങ്ങളും മുകളിലെ നിലകളിൽ അപ്പാർട്ട്‌മെന്റുകളുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന് തീപടർന്ന് തുടങ്ങിയപ്പോഴേക്കും താഴത്തെ നിലകൾ പൂർണമായും ഇരുട്ടിലായിരുന്നു. എങ്ങനെയാണ് കെട്ടിടത്തിന് തീപിടിച്ചത് എന്ന കാര്യത്തിലും വ്യക്തതയില്ല.

Comments: 0

Your email address will not be published. Required fields are marked with *