തേക്കടി, രാജമല വിനോദ സഞ്ചാരമേഖലകൾ നാളെ തുറക്കും
ലോക്ക്ഡൌൺ ഇളവുകൾ നിലവിൽ വന്നതോടെ തേക്കടിയും മൂന്നാറിലെ രാജമലയും വിനോദ സഞ്ചാരികൾക്കയി നാളെ തുറക്കും. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധികൾക്ക് ആശ്വസമാകുമെന്ന വിശ്വാസത്തിലാണ് ടൂറിസം രംഗത്തുള്ളവർ. ഇടുക്കി, മാട്ടുപ്പെട്ടി, രാമക്കൽമേട്, പാഞ്ചാലിമേട്, വാഗമൺ, മലങ്കര തുടങ്ങിയ സ്ഥലങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇവിടേക്ക് സഞ്ചാരികളെത്തി തുടങ്ങി.
കൊവിഡ് മാനദണ്ഡൾ കർശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ഡോസ് വാക്സീൻ എടുത്ത് 2 ആഴ്ച കഴിഞ്ഞതിൻ്റെയോ കൊവിഡ് വന്നുപോയതിൻറെയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം.