Flash News
വിവദങ്ങളൊന്നും ഏശിയില്ല. കെഎസ്ആർടിസി - സ്വിഫ്റ്റ് ക്ലിക്ക്

വിവദങ്ങളൊന്നും ഏശിയില്ല. കെഎസ്ആർടിസി – സ്വിഫ്റ്റ് ക്ലിക്ക്

വിവദങ്ങളും നെ​ഗറ്റീവ് വാർത്തകളൊന്നും ഏശിയില്ല. സംസ്ഥാനത്ത് കെഎസ്ആർടിസി – സിഫ്റ്റ് സർവ്വീസ് ആദ്യ ആഴ്ചയിൽ തന്നെ യാത്രക്കാർ ഏറ്റെടുത്തു. സർവീസ് ആരംഭിച്ച 11 മുതൽ 17 വരെ ലഭിച്ചത് 35,38,291 രൂപയാണ്. അതും 78,415 കിലോമീറ്റർ സർവ്വീസ് നടത്തിയപ്പോൾ‌. പ്രതീക്ഷിച്ചത് പോലെ ബെംഗളൂരുവിലേക്കുള്ള സർവീസുകളാണ് കലക്‌ഷനിൽ ഒന്നാമത്. ഇതിനിയൽ സ്വിഫ്റ്റ് സർവ്വീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ നിരക്കും കുറച്ചു.

കെഎസ്ആർടിസി- സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകിയിരിക്കുന്നത്. മൾട്ടി ആക്സിൽ ബസുകൾക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകൾക്ക് 20 രൂപയും നൽകാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു സ്വിഫ്റ്റ് ഫീസ് നൽകും.
ബാക്കി ബസുകൾ ഏപ്രിൽ മാസത്തോടെ സർവ്വീസ് നടത്തും.

ഇതിൽ 8 വോൾവോ ബസുകൾ സർവീസിന്റെ ഭാഗമായിക്കഴിഞ്ഞു. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും തിരിച്ചും, എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമാണ് വോൾവോ ബസുകൾ സർവീസ് നടത്തുന്നത്. ദീർഘദൂര ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാകുന്നതോടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ കണക്കുകൂട്ടൽ.

കണിയാപുരത്ത് നിന്നും തിരുവനന്തപുരം – നാ​ഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള സർവ്വീസ് ടെക്നോപാർക്കിലെ ജീവനക്കാരെ ലക്ഷ്യമാക്കിയുള്ളതാണ്. തിരുവനന്തപുരത്തുനിന്നും പാലക്കാട് – സേലം വഴി ബെംഗളൂരുവിൽ എത്തുന്നതിനേക്കാൾ 4 മണിക്കൂറോളം സമയലാഭം നാ​ഗർകോവിൽ വഴിയുള്ള സർവീസിനു ലഭിക്കുമെന്ന് അധികൃതർ പറയുന്നു. കണിയാപുരത്തുനിന്നും വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന ഈ സർവീസ് ടെക്നോപാർക്കിൽ എത്തി ജീവനക്കാരുമായാണ് യാത്ര തുടരുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *