ചികിത്സക്കായി കേരളത്തിലെത്തിയ തങ്ങളെ കേസില്‍ കുടുക്കി; ഹർജിയുമായി പാക് പൗരൻമാര്‍ ഹൈക്കോടതിയില്‍

ചികിത്സക്കായി കേരളത്തിലെത്തിയ തങ്ങളെ കേസില്‍ കുടുക്കിയതായി പാക് പൗരൻമാരുടെ പരാതി. ഹൈക്കോടതിയിലാണ് ഹർജി നല്‍കിയത്. നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ മുഹമ്മദ്, സഹോദരൻ അലി അസ്ഗർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ എൻട്രി മെഡിക്കൽ വിസയിലാണ് ഇരുവരും ആഗസ്ത് 18ന് ചെന്നൈയിലെത്തിയത്. അടുത്ത ദിവസം എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്‍റർനാഷണലിൽ അഡ്മിറ്റായി. രേഖകൾ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നുവെന്ന് ഇരുവരും ഹർജിയിൽ പറയുന്നു. തങ്ങൾ എത്തിയ വിവരം ആശുപത്രി അധികൃതർ എറണാകുളം സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിൽ അറിയിച്ചിട്ടുണ്ട്. സെപ്തംബർ 19ന് ചികിത്സ അവസാനിച്ച വിവരവും ആശുപത്രി അധികൃതർ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്ന് ഇരുവരും കോടതിയില്‍ വ്യക്തമാക്കി. ഷാർജ വഴി ലാഹോറിലേക്ക് മടങ്ങാൻ ചെന്നൈ എയർപോർട്ടിലെത്തിയെങ്കിലും പൊലീസിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലെന്ന കാരണത്താൽ മടങ്ങിപ്പോകാൻ അനുവദിച്ചില്ല. കേസ് റദ്ദാക്കി തിരിച്ചുപോകാന്‍ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

 

 

Comments: 0

Your email address will not be published. Required fields are marked with *