നിമിഷയ്ക്ക് അവിടെ ഇഷ്ടപ്പെടുമോ എന്നായിരുന്നു പേടി, പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു; അനു സിത്താര

മലയാളികളുടെ പ്രിയനടിയാണ് അനു സിത്താര. അനു സിത്താരയുടെ അടുത്ത സുഹൃത്താണ് നടി നിമിഷ സജയന്‍. പല അഭിമുഖങ്ങളിലും അനു സിത്താര അക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്.

യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന അനു സിത്താര, നിമിഷയെയും സഹോദരിയേയും കൂട്ടി നടത്തിയ യാത്രയെക്കുറിച്ചാണ് പറയുന്നത്. മുത്തങ്ങ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ നിമിഷയ്ക്ക് അവിടം ഇഷ്ടപ്പെടുമോ എന്ന് സംശയമായിരുന്നു.

പക്ഷേ, അങ്ങോട്ടുള്ള യാത്രയില്‍ എന്നെക്കാള്‍ ആസ്വദിച്ചത് നിമിഷയായിരുന്നുവെന്നും താരം പറയുന്നു. ആ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോള്‍ ഓരോ നിമിഷവും തന്റെ കണ്ണുകളില്‍ തെളിയുന്നുവെന്ന് നിമിഷ പറയും.

വയനാട്ടുകാരി ആയതുകൊണ്ട് തന്നെ സുഹൃത്തുക്കളിലാര് നാട്ടിലെത്തിയാലും ആദ്യം അവരെ മുത്തങ്ങയിലേക്ക് കൊണ്ടുപോകും. മാത്രമല്ല, മുത്തങ്ങയില്‍ നിന്നും ഗുണ്ടല്‍പ്പേട്ടിലേക്കുള്ള വഴികളിലെ കാഴ്ച്ചകളാണ് ആസ്വദിക്കേണ്ടത്- അനു സിത്താര പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *