Flash News

തിരുവനന്തപുരം നഗരസഭാ നികുതി വെട്ടിപ്പ്; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് സഭയില്‍ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം വിൻസെന്‍റ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്. നഗരസഭയില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷം ഉന്നയിച്ചു. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന നഗരസഭയായി തിരുവനന്തപുരം മാറി. ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടും സർക്കാർ മൗനം തുടരുന്നു. 24 വ്യാജ അക്കൗണ്ടുകളാണ് ഉണ്ടാക്കിയത്. പ്രതികൾക്ക് മുൻകൂർ ജാമ്യത്തിനുള്ള അവസരം സർക്കാർ ഒരുക്കി കൊടുത്തുവെന്നും എം. വിന്‍സെന്‍റ് പറഞ്ഞു. എന്നാല്‍, അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. കോർപറേഷനിൽ അഴിമതിയുടെ പരമ്പരയാണെന്നും അഴിമതിക്ക് പിന്നിൽ സി.പി.എം സംഘടനാ ഭാരവാഹികളാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പരാമര്‍ശം. ഇന്നലെ നടന്നത് അറസ്റ്റല്ല. കീഴടങ്ങലാണ്. എല്ലാ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണം, പണം അടച്ചവരുടെ പണം ഉറപ്പാക്കണം, 2015 മുതലുള്ള തട്ടിപ്പുകൾ അന്വേഷിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ആറ്റുകാല്‍ പൊങ്കാലയുടെ പേരിൽ പകൽകൊള്ളയാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

 

 

 

 

 

 

 

 

Comments: 0

Your email address will not be published. Required fields are marked with *