ഇത് പുതിയ തുടക്കം; ഇനി ഇൻസ്റ്റാഗ്രാമിൽ കാണാമെന്ന് മീര ജാസ്മിൻ
ഏറെ നാളായി മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നടി മീര ജാസ്മിൻ വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. പുതിയ തുടക്കമായി നടി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും അതിൽ ആദ്യ ചിത്രം പങ്കുവെക്കുകയൂം ചെയ്തിരിക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലെ’ ഒരു ലൊക്കേഷൻ ചിത്രമാണ് മീര പങ്കുവെച്ചിരിക്കുന്നത്. മീരയുടെ പോസ്റ്റിന് താഴെ ആഷിഖ് അബു, സിത്താര കൃഷ്ണകുമാർ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപ്പേർ ആശംസകളുമായി എത്തിയിട്ടുണ്ട്. അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. ഹരിനാരായണന്റെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കുന്നു.