‘ഇത് ഞങ്ങളുടെ ആദ്യ അന്തര്‍ദേശീയ അവാര്‍ഡ്’ ; സന്തോഷം പങ്കുവെച്ച് വിഘ്‌നേഷും നയന്‍താരയും

ആദ്യ ചിത്രത്തിന് അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. അവാര്‍ഡ് അടക്കമുള്ള ഇരുവരുടെയും ചിത്രം പങ്കുവെച്ചുള്ള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമായിരിക്കുകയാണ് ഇപ്പോള്‍.

നയന്‍താരയും വിഘ്‌നേഷും ചേര്‍ന്നു നടത്തുന്ന റൗഡി പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം ആയിരുന്നു ‘കൂഴങ്ങള്‍’ എന്ന തമിഴ് സിനിമ. റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ചിത്രം ടൈഗര്‍ അവാര്‍ഡ് നേടിയതിന്റെ സന്തോഷമാണ് വിഘ്‌നേഷിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് ഞങ്ങള്‍ക്ക് ലഭിച്ച ആദ്യ അന്താരാഷ്ട്ര അവാര്‍ഡ്’ എന്ന് സൂചിപ്പിച്ച കുറിപ്പില്‍ ആദ്യ സിനിമയ്ക്കു തന്നെ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷവും വിഘ്‌നേഷ് പ്രകടിപ്പിക്കുന്നുണ്ട്. ചിത്രം അണിയിച്ചൊരുക്കിയ ടീമിന് നന്ദി അറിയിച്ചുകൊണ്ട് അവാര്‍ഡ് ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതായി താരം കുറിച്ചു. ‘ഞങ്ങളുടെ സംവിധായകന്‍ അദ്ദേഹത്തിന്റെ അടുത്ത അവാര്‍ഡ് വാങ്ങുന്നതിനായി റൊമേനിയയിലാണെ’ന്നും കുറിപ്പില്‍ സൂചനയുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *