Flash News
ഏറ്റവും സന്തുഷ്ട രാജ്യം ഇതാണ്!

ഏറ്റവും സന്തുഷ്ട രാജ്യം ഇതാണ്!

ലോകത്തിലെ ഏറ്റവും സന്തോഷമുളള രാജ്യം എന്ന നേട്ടം ഇത്തവണയും കെെവിടാതെ ഫിൻലാൻഡ്. തുടർച്ചയായ അഞ്ചാം വർഷമാണ് ഫിൻലാൻഡ് ഈ നേട്ടം കെെവരിക്കുന്നത്. യുഎൻ പിന്തുണയോടെയുള്ള വാർഷിക റിപ്പോർട്ടിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തവണയും ഡെൻമാർക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. സ്വിറ്റ്സർലൻഡ്, ഐസ്ലാൻഡ്, നെതർലാൻഡ്, നോർവെ, സ്വീഡൻ, ലക്സംബർഗ്, ന്യൂസിലാൻഡ്, ഓസ്ട്രിയ എന്നിവരാണ് തൊട്ടുപിന്നിലുളളത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള ആദ്യ പത്ത് രാജ്യങ്ങളാണ് ഇവ. പട്ടിക പ്രകാരം സെർബിയ, ബൾഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങൾ ക്ഷേമത്തിന്റെ കാര്യത്തിൽ വലിയ പുരോഗതിയാണ് കെെവരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ ലെബനൻ, വെനസ്വേല എന്നീ രാജ്യങ്ങളിലാണ് ഏറ്റവും വലിയ വീഴ്ച ഉണ്ടായിരിക്കുന്നത്. സന്തോഷത്തിന്റെ കാര്യത്തിൽ ഇത്തവണയും അഫ്ഗാനിസ്ഥാൻ ഏറ്റവും പിന്നിലാണ്. പട്ടികയിലെ ഇന്ത്യയുടെ സ്ഥാനവും ഒട്ടും സന്തോഷിക്കാൻ വകയുളളതല്ല. പട്ടികയുടെ പിന്നിൽ നിന്നും പത്താം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപ്പാദനം, സാമൂഹിക പിന്തുണ, ആയുർദൈർഘ്യം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവയെല്ലാം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ  Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *