രാജ്യത്ത് മൂന്ന് കൊവിഡ് വക ഭേദങ്ങൾ കൂടി കണ്ടെത്തി; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

രാജ്യത്ത് കൊവിഡിന്റെ ആശങ്ക വർധിപ്പിച്ച് പുതിയ വക ഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി. 1. 1. 318 എന്നവകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വകഭേദം അതിവേഗം പടരുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ വകഭേദങ്ങൾക്കെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റ വൈറസിന്റെ ഉപവക ഭേദം ഡെൽറ്റ പ്ലസ് രാജ്യത്ത് 50 ൽ അധികം പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *