Flash News

തൃക്കാക്കര നഗരസഭ വിവാദം; പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

തൃക്കാക്കര നഗരസഭാ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രന്മാരുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ ഭരണം. സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം പിടിക്കാം.

രാവിലെ നഗരസഭയ്ക്ക് മുന്നില്‍ ഇടതുമുന്നണിയുടെ പ്രക്ഷോഭം നടന്നു. തൊട്ടുപിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനുമടക്കം 18 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയ നോട്ടീസ് തയ്യാറാക്കി. നഗരകാര്യവകുപ്പ് റീജണൽ ജോയിന്റ് ഡയറക്ടർക്കാണ് പ്രതിപക്ഷം നോട്ടീസ് കൈമാറിയത്. അഴിമതിക്ക് കൂട്ടുനി‍ല്‍ക്കാത്തവര്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും ഭരണം വീഴുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

43 അംഗ കൗൺസിലിൽ 25 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് യുഡിഎഫിന് ഉള്ളത്. ഒരു സ്വതന്ത്രനടക്കം 18 പേര്‍ ഇടതുപക്ഷത്തും. 22 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ആയാൽ ഭരണം പിടിക്കാം.

Comments: 0

Your email address will not be published. Required fields are marked with *