Flash News

ത്രിപുരയിൽ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു

ത്രിപുരയില്‍ സി.പി.എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അഗര്‍ത്തലയിലുള്ള പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബി.ജെ.പി പ്രവര്‍ത്തകര്‍ കത്തിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇവിടെ മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ചിനിടെയാണ് വ്യാപക അക്രമമുണ്ടായത്.

Comments: 0

Your email address will not be published. Required fields are marked with *