Flash News

തൃശൂര്‍ പൂരം വിളംബരം ഇന്ന്; രാവിലെ എട്ടു മണിയോടെ എഴുന്നള്ളിപ്പ്

തൃശൂര്‍ പൂരം വിളംബരം ഇന്ന്. കുറ്റൂര്‍ നൈതലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടുതറയില്‍ എത്തി മടങ്ങുന്നതോടെ പൂരംവിളംബരത്തിനു തുടക്കമാകും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റുക.

രാവിലെ എട്ടു മണിയോടെ എഴുന്നള്ളിപ്പ് തുടങ്ങും. പത്തരയോടെ വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തും. തെക്കേഗോപുര വാതില്‍ തുറന്ന് നിലപാടുതറയിലേയ്ക്കു നീങ്ങും. പിന്നീട് പുരവിളംബര നടത്തും. തൃശൂര്‍ പൂരദിനത്തില്‍ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്.

ആകാശത്ത് വർണങ്ങൾ വിതറി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്. ആദ്യം പാറമേക്കാവ് വിഭാഗവും പിന്നീട് തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്തി. ഇരു വിഭാ​ഗത്തിന്റേയും വെടിക്കെട്ട് ആവേശം വിതറി. കുഴിമിന്നലും അമിട്ടും പ്രകമ്പനം തീർത്തു. രാത്രി ഏഴ് മണിക്ക് നിശ്‌ചയിച്ചിരുന്ന വെടിക്കെട്ട് എട്ട് മണിയോടെയാണ് ആരംഭിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *