ടൈഗര്‍ ഷറോഫ് ഗായകനാകുന്ന ‘വന്ദേമാതരം’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

സ്വാതന്ത്ര്യദിനം ആഘോഷമാക്കാന്‍ ബോളിവുഡ് നടന്‍ ടൈഗര്‍ ഫറോഫിന്റെ പുതിയ സിംഗിള്‍ ‘വന്ദേമാതരം’ എത്തുന്നു. നടന്‍ ആദ്യമായി ഗായകനാകുന്ന സിംഗിളിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പുറത്തുവിട്ടിരിക്കുന്നത്.

ദേശഭക്തി തുളുമ്പുന്ന ഗാനവുമായി ജാക്കി ഭാഗ്നാനിക്കൊപ്പമാണ് ടൈഗര്‍ വന്ദേമാതരം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ മാസം 10നാണ് ഗാനത്തിന്റെ റിലീസ്. താരം പങ്കുവെച്ച മോഷന്‍ പോസ്റ്ററില്‍ ടൈഗറിന്റെ നൃത്തച്ചുവടുകളില്‍ നിന്നുള്ള കിടിലന്‍ പോസിനൊപ്പം ടൈറ്റില്‍ പാടുന്ന നടന്റെ ഓഡിയോയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘ഇത് ഒരു ഗാനമല്ല, സ്വതന്ത്ര ഇന്ത്യയുടെ വികാരമാണ്’ എന്നും വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ നടന്‍ കുറിച്ചിരിക്കുന്നു. ദിഷാ പഠാനി, ഹൃതിക് റോഷന്‍ ഉള്‍പ്പെടെ വിവിധ ബോളിവുഡ് താരങ്ങള്‍ ടൈഗറിന്റെ പുതിയ സംരംഭത്തിന് ആശംസ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. താര സുതാരിയയ്‌ക്കൊപ്പം ഹീറോ പാന്റി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ ടൈഗര്‍ ഷറോഫ്. ചിത്രം ഈ വര്‍ഷം ഡിസംബറിലാണ് റിലീസ്. ഇത് കൂടാതെ വികാസ് ഭേല്‍ സംവിധാനം ചെയ്യുന്ന ഗണപതിലും ടൈഗര്‍ വേഷമിടുന്നു. കൃതി സനന്‍ ആണ് ചിത്രത്തില്‍ നായിക.

Comments: 0

Your email address will not be published. Required fields are marked with *