സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി കടുത്ത സുരക്ഷ; ചെങ്കോട്ടയ്ക്കു മുന്നിൽ കണ്ടെയ്‌നറുകൾ കൊണ്ട് കോട്ട ഒരുക്കി

തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ചെങ്കോട്ടയ്ക്കു മുന്നിൽ കടുത്ത സുരക്ഷ. ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി ഡൽഹി പൊലീസ് കണ്ടെയ്‌നറുകൾ കൊണ്ട് സുരക്ഷാ കോട്ട ഒരുക്കി. ചരക്കുകൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകൾ ഒന്നിനു മുകളിൽ ഒന്നായി ഉയരത്തിൽ അടുക്കി വലിയ മതിൽ പോലെയാണ് ചെങ്കോട്ടയ്ക്കു മുന്നിൽ വിന്യസിച്ചിരിക്കുന്നത്.

ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലി പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും വലിയ സംഘർഷത്തിലേക്കും നയിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചരിത്ര സ്മാരകത്തിനു മുന്നിൽ മുൻകൂട്ടി സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.

എന്നാൽ, ജമ്മുകശ്മീരിൽ അടുത്തിടെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും സൂചനയുണ്ട്‌. കണ്ടെയ്‌നറുകൾ പെയിന്റടിച്ച് അലങ്കരിച്ച് ആഘോഷത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം.

 

Comments: 0

Your email address will not be published. Required fields are marked with *