ടൈറ്റാനിക്കിലെ മഞ്ഞുമല വീണ്ടും തകർന്നു; നിരവധി പേർക്ക് പരിക്ക്

മഞ്ഞുമലയിലിടിച്ച തകർന്ന ടൈറ്റാനിക്കിന്റെ കഥ അറിയാത്തവരില്ല. ഒരിക്കലും മുങ്ങില്ലെന്ന വാദത്തോടെ നിർമ്മിച്ച കപ്പലിന്റെ ആ​ദ്യയാത്ര തന്നെ ദുരന്തമാവുകയായിരുന്നു. എന്നാൽ, ഇപ്പോഴിതാ ടൈറ്റാനിക്കിന്റെ പേരിലുള്ള ഒരു മ്യൂസിയത്തിലും ഒരപടകം നടന്നിരിക്കുകയാണ്. യുഎസ്സിലെ ടെന്നസിയിലുള്ള ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകര്‍ന്നു വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേറ്റു. എന്നാല്‍, പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്ന് വ്യക്തമല്ല.

‘ടൈറ്റാനിക് മ്യൂസിയം അട്രാക്ഷനില്‍ ഒരു അപകടം സംഭവിച്ചു. ഞങ്ങളുടെ മഞ്ഞുമല ഇടിഞ്ഞ് വീഴുകയും മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്ന് വ്യക്തമല്ല. പരിക്കേറ്റവക്കും വീട്ടുകാര്‍ക്കുമൊപ്പം നമ്മുടെ പ്രാര്‍ത്ഥനകളെപ്പോഴുമുണ്ട്. അവര്‍ നമ്മുടെ ചിന്തകളിലുണ്ട്’ എന്ന് മ്യൂസിയം ഉടമ ട്വീറ്റ് ചെയ്തു. അപകടമുണ്ടായ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. സെഡാര്‍ ബേ എന്‍റര്‍ടെയ്ന്‍മെന്‍റാണ് 2010 -ല്‍ ഇത് തുടങ്ങിയത്. സന്ദർശകർക്ക് ടൂറുകളിലുടനീളം 28 ഡിഗ്രി തണുത്തുറഞ്ഞ വെള്ളം അനുഭവിക്കാനും കഴിയുമെന്ന് മ്യൂസിയത്തിന്റെ വെബ്സൈറ്റ് പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *