വിഷുവിന് പൊന്ന് പൊള്ളും !
വിഷു ദിവസമായി ഐശ്വര്യമായി സ്വർണം വാങ്ങാൻ പോവുന്നവരോട് ഇന്ന് പൊന്ന് തൊട്ടാൽ പൊള്ളും. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണ വില ഉയരുന്നതെങ്കിലും വിഷു വിപണിയില്‍ സ്വർണം വാങ്ങാൻ ആൾക്കാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 39,640 രൂപയിലും ഗ്രാമിന് 4,955 രൂപയുമാണ് വില. രാജ്യാന്തര വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,973 ഡോളറാണ്.ഈ മാസം ഇതുവരെ പവന് 1,160 രൂപ വര്‍ധിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യം ഒരു പവന് സ്വര്‍ണത്തിന് 38,480 രൂപയായിരുന്നു വില. ഏപ്രില്‍ നാലു മുതല്‍ ആറ് വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 38,240 രൂപയും ഒരു ഗ്രാമിന് 4,780 രൂപയുമായിരുന്നു വില.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom