ഇന്നത്തെ സ്വര്‍ണ വില

ഇന്നത്തെ സ്വര്‍ണ വില

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്. പവന് 320 രൂപ കൂടി 39,200ല്‍ എത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4900ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് 960 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു പവന്‍ വില. ഇതു പിന്നീട് കുറഞ്ഞ് 38,240 വരെ എത്തി. പിന്നീടു പടിപടിയായി വര്‍ധിക്കുകയായിരുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *