Flash News

കെച്ചപ്പ് പ്രേമികൾ അറിയാൻ..നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര രോ​ഗങ്ങൾ !!

ഫ്രഞ്ച് ഫ്രൈസും ഫ്രൈഡ് ചിക്കനും മുതൽ പക്കാവട വരെ ടൊമാറ്റോ കെച്ചപ്പിൽ മുക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്തിനേറെ പറയുന്നു ദോശയും ഇഡ്ലിയും കെച്ചപ്പ് ചേർത്ത് കഴിക്കുന്ന കുട്ടികളും ഉണ്ട്. എന്നാല്‍ രുചികരമായ ഈ വിഭവം നിങ്ങളുടെ നിശബ്ദ ശത്രുവാണ് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അമിതവണ്ണത്തിനും അതുവഴി ഗുരുതര രോഗങ്ങള്‍ക്കും ഈ ശീലം കാരണമാകും.

ശരീരത്തെ നശിപ്പിക്കുന്ന ചില ഘടകങ്ങള്‍ കെച്ചപ്പില്‍ അടങ്ങിയിരിക്കുന്നു. കെച്ചപ്പിനെ കൂടുതല്‍ രുചികരമാക്കി മാറ്റാന്‍ ചേര്‍ക്കുന്ന പഞ്ചസാരയാണ് ഇതിലെ ഏറ്റവും വലിയ വിഷം. ഇത് കൂടാതെ പ്രിസര്‍വെറ്റിവ്സ്, കോണ്‍ സിറപ്പ്, ഉപ്പ്, ഫ്രാക്ടോസ്, പല വിധ സ്പൈസസ് എന്നിവയും ഇതില്‍ ധാരാളമായി ചേര്‍ക്കുന്നുണ്ട്. ഏകദേശം 17 ഗ്രാം കെച്ചപ്പിലുള്ള കലോറി അളവ് 19 ആണ്, ഇത് വറുത്തതോ ജങ്ക് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പമോ കഴിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും. ഇങ്ങനെ കഴിക്കുന്നവരില്‍ സോഡിയം ലെവല്‍ പരിധിയില്‍ കൂടുതലായി മാറുന്നതിനും രക്ത സമ്മര്‍ദ്ദ നില ഉയരുന്നതിനും കാരണമാകുന്നു. ഈ ശീലം പതിവാക്കുന്നത് മറ്റ് പല അനാരോഗ്യാവസ്ഥകള്‍ക്കും കാരണമാകുകയും ചെയ്യും.

ഇതിലടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, റിച്ച് കോണ്‍ സിറപ്പ് എന്നിവയുടെ സാന്നിധ്യം ഇന്‍സുലിന്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അമിതവണ്ണം, രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയല്‍ തുടങ്ങിയവ വളരെ നേരത്തെ പിടിപെടുന്നതിനും ശേഷം ഇത് ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. കൂടാതെ പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ബാധിച്ചേക്കാം.

Comments: 0

Your email address will not be published. Required fields are marked with *