Flash News

മായാനദിക്ക് ശേഷം ടോവിനോ- ഐശ്വര്യ ലക്ഷ്മി കോംബോ വീണ്ടും; കാണെ കാണെ ടീസർ

ഉയരെ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെ കാണെ. ടോവിനോ തോമസ് നായകനാകുന്ന ചിത്രം സെപ്റ്റംബർ 17ന് പ്രദർശനത്തിനെത്തും. സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മായാനദിയ്ക്ക് ശേഷം ടോവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീൻ ആണ് നിർമാണം. ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്.

ടീസർ കാണാം

Comments: 0

Your email address will not be published. Required fields are marked with *