വീണ്ടും പോലീസ് വേഷത്തിൽ ടൊവിനൊ തോമസ്
കൽക്കിയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ ടൊവിനോ തോമസ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലാണ് ടൊവിനോ പോലീസ് വേഷത്തിൽ എത്തുന്നത്. ജിനു.വി എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ യുവനടി ആദ്യ പ്രസാദും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ മുത്തുമണി എന്ന കഥാപാത്രമായാണ് ആദ്യയെത്തുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന് നായകനായി എത്തിയ നിഴല്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ആദ്യ അവതരിപ്പിച്ചിരുന്നു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ സംഗീത സംവിധായകന് സന്തോഷ് നാരായണനും മലയാളത്തിലേക്കെത്തും.എഡിറ്റര്‍- സൈജു ശ്രീധര്‍.തല്ലുമാലയാണ് ഉടന്‍ പുറത്തിറങ്ങുന്ന ടൊവിനോയുടെ ചിത്രം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom