മഴയില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് മാസ് ലുക്കില്‍ ടൊവിനോ

മലയാള സിനിമയിലെ യുവനായകരില്‍ മുന്‍നിരയിലുള്ള നടന്‍മാരിലൊരാളാണ് ടൊവിനോ തോമസ്. കിടിലന്‍ ഗെറ്റപ്പില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതും മഴ നനഞ്ഞുമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ താരം. മുടി നീട്ടി വളര്‍ത്തി കെട്ടിവെച്ച മാസ് ലുക്കിലാണ് ചിത്രങ്ങള്‍. തോണിയിലൂടെ യാത്ര ചെയ്ത് പ്രകൃതി ഭംഗി ആസ്വദിക്കുന്ന താരത്തിന്റെ റോമാന്റിക്ക് ലുക്കിന് ആരാധകര്‍ വന്‍വരവേല്‍പ്പും നല്‍കുന്നുണ്ട്. ചിത്രങ്ങള്‍ കൂടാതെ മഴ നനഞ്ഞ് വശ്യമായ ചിരിയിലുള്ള ഒരു വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നു. ‘ഹൃദയം നിറഞ്ഞ് ചിരിക്കൂ’ എന്ന തലക്കെട്ടിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വേറിട്ട അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ച താരത്തിന് ഈ വര്‍ഷം കൈ നിറയെ ചിത്രങ്ങളാണ്. മിന്നല്‍ മുരളിയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ഹിറോ വേഷത്തിലാണ് താരം എത്തുക. ടൊവിനോയുടെ കരിയറിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

Comments: 0

Your email address will not be published. Required fields are marked with *