വാക്‌സിനെടുക്കാൻ സഹായിക്കും ട്രാക്കർ ഫോർ ഇന്ത്യ

വാക്സിനെടുക്കാൻ കോവിൻ പോർട്ടലിൽ കേറി വാക്‌സിനേഷൻ സമയവും, ദിവസവും (സ്ലോട്ട്) കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ പ്രവർത്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒഴിവുള്ള സ്ലോട്ടുകളെപ്പറ്റി നോട്ടിഫിക്കേഷനുകൾ അയയ്ക്കുന്ന വെബ്‌സൈറ്റുകൾ സഹായകമാകുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി കോവിൻ പോർട്ടലിനെ തന്നെ ആശ്രയിക്കേണ്ടി വരും.

അമിത് അഗർവാൾ എന്ന വ്യക്തിയാണ് ഓപ്പൺ സോഴ്സ് വാക്‌സിൻ ട്രാക്കർ ആയ കോവിഡ്-19 വാക്‌സിൻ ട്രാക്കർ ഫോർ ഇന്ത്യയുടെ ഡവലപ്പർ. നിങ്ങളുടെ അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിലെ ഒഴിവുള്ള സ്ലോട്ട് മനസ്സിലാക്കുകയും അതനുസരിച്ച് നോട്ടിഫിക്കേഷൻ നൽകുകയും ചെയ്യുന്ന രീതിയിലാണ് ഇതൊരുക്കിയിരിക്കുന്നത്.

കോവിഡ്-19 വാക്‌സിൻ ട്രാക്കർ ഫോർ ഇന്ത്യ സ്പ്രെഡ് ഷീറ്റ് തുറന്ന് , Make a copy ക്ലിക്ക് ചെയ്ത ശേഷം ENABLE ബട്ടൺ അമർത്തുക.തുടർന്ന്
സൈൻ ഇൻ ചെയ്ത ശേഷം Go to Vaccine Alerts ക്ലിക്ക് ചെയ്യാം. താമസിക്കുന്ന സ്ഥലത്തിന്റെ പിൻകോഡ് ,തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം ‘Create Email Alert’ ബട്ടൺ ക്ലിക്ക് ചെയ്യുക.രാവിലെ 8 മണിക്ക് നിങ്ങളുടെ പ്രദേശത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ സ്ലോട്ടുകളെപ്പറ്റിയുള്ള വിവരങ്ങൾ ഇമെയിൽ ആയി ലഭിക്കുന്നതാണ്.

Comments: 0

Your email address will not be published. Required fields are marked with *