Flash News
ട്രെയിലർ വന്നില്ല; ഒടിടി അവകാശത്തിന് കിട്ടിയത് റെക്കോർഡ് തുക

ട്രെയിലർ വന്നില്ല; ഒടിടി അവകാശത്തിന് കിട്ടിയത് റെക്കോർഡ് തുക

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ചിത്രം ‘പത്താന്റെ’ ഡിജിറ്റൽ അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്.പ്രമുഖ ഒ.ടി.ടിയായ ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയിരിക്കുന്നത്.200കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നു. 2023 ജനുവരി 25 നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് പത്താന്‍. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്റെ സംവിധായകന്‍. ചിത്രത്തിലെ ഷാരൂഖിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് പത്താന്‍. ‘സീറോ’ എന്ന ആനന്ദ് എല്‍ റായ് ചിത്രമാണ് ഷാറൂഖ് ഖാന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ഷര്‍മ്മ എന്നിവരായിരുന്നു നായികമാര്‍.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *