ട്രെയിൻ അപകടം; മരണ സംഖ്യ ഉയരുന്നു

ട്രെയിൻ അപകടം; മരണ സംഖ്യ ഉയരുന്നു

ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ മരണം ഏഴ് ആയി. ശ്രീകാകുളത്ത് ബാത്വാ ​ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽ പെട്ടത് . ​ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ ക്രോസിങ്ങിന് നിർത്തിയപ്പോൾ ഇവർ ട്രാക്കിലിറങ്ങി നിൽക്കുകയായിരുന്നു

സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് മരിച്ച 7 പേരും. സാങ്കേതിക തകരാറിനെ തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിർത്തി ഇട്ടിരുന്നു. ഈ സമയത്ത് ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തതിൽ പെട്ടത്. റെയിൽവേ ട്രാക്കിൽ നിന്ന യാത്രക്കാർക്കിടയിലൂടെ കൊണാർക്ക് എക്സ്പ്രസ് കയറിയിറങ്ങുകയായിരുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *