ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ട്രാന്‍സ്‌ജെൻഡറായി ഫുട്‌ബോള്‍ താരം ക്യുന്‍

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാനഡയുടെ ഫുട്ബോള് താരം ക്യുൻ. ടോക്യോയിൽ വനിതാ ഫുട്ബോളിൽ കനേഡിയൻ ടീമിനൊപ്പം സ്വർണം നേടിയാണ് ക്യുൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വീഡനെ കീഴടക്കിയായിരുന്നു കാനഡയുടെ സ്വർണനേട്ടം.

25-കാരിയായ ക്യുൻ ദേശീയ ടീമിനായി 69 മത്സരങ്ങൾ കളിച്ചു. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ ക്യുൻ അംഗമായിരുന്നു. എന്നാൽ അന്ന് ക്യുൻ തന്റെ ട്രാൻസ്ജെൻഡർ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല.

Comments: 0

Your email address will not be published. Required fields are marked with *