സഞ്ചാരി വിജയ് ഇനിയുമൊരുപാട് പേരിലൂടെ ജീവിക്കും

കന്നഡതാരം സഞ്ചാരി വിജയി ഇനിയുമൊരുപാട് പേരിലൂടെ ജീവിക്കും. മസ്തിഷ്ക മരണം സംഭവിച്ച അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തെ തുടർന്നാണ് തലയ്ക്ക് പരിക്കേറ്റ് താരം ചികിത്സയിലായത്. വൈകാതെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.38 വയസ്സായിരുന്നു അദ്ദേഹത്തിന്. 2015-ൽ നാനു അവനല്ല അവളു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള നടനാണ് വിജയ്.

അടുത്തിടെയിറങ്ങിയ ആക്ട് 1978 എന്ന സിനിമയാണ് ഒടുവിൽ പുറത്തിറങ്ങിയത്.2011 ൽ രംഗപ്പ ഹൊഗ്‌ബിത്‌ന എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദസവാല, ഹരിവ്, ഒഗാരൻ, കില്ലിംഗ് വീരപ്പൻ, വർത്തമാന, സിപായി എന്നി നിരവധി കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാനു അവനല്ല അവലു എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

Comments: 0

Your email address will not be published. Required fields are marked with *