കളി സ്ഥലങ്ങൾ അന്യമാകുന്ന സ്ഥലങ്ങളിൽ കായിക പ്രവർത്തനങ്ങൾക്ക് ബദൽ മാതൃകകൾ വേണം; ഡികെ മുരളി എംഎൽഎ

കൊവിഡ് പോലെയുള്ള മഹാമാരി സമയത്ത് മാനസിക ഉല്ലാസത്തിനോടൊപ്പം കായിക ഉല്ലാസങ്ങൾക്കും മുഖ്യപരി​ഗണ നൽകണമെന്ന് വാമനപുരം എംഎൽഎ ഡി.കെ മുരളി പറഞ്ഞു. അതിന് വേണ്ടി സ്ഥല സൗകര്യങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ബദൽ മാതൃകകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പോത്തൻകോട് ആരംഭിച്ച ക്രിക്കറ്റ്‌/ ഫുട്ബോൾ സ്‌പോർട്സ് ടർഫായ ക്രിബോൾട്ടൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾക്ക് അനുയോജ്യമായ നഗരത്തിലെ ഏറ്റവും മികച്ച മൾട്ടി പർപ്പസ് സ്പോർട്സ് ടർഫാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ അനിൽകുമാർ,  വൈസ് പ്രസിഡന്റ്‌ അനിതാകുമാരി എന്നിവർ സന്നിഹിതരായിരുന്നു.

ഫിഫ സർട്ടിഫൈഡ് അന്താരാഷ്ട്ര നിലവാരമുള്ള ഗ്രാസ് ഉപയോഗിച്ചാണ് മൈതാനം നിർമ്മിച്ചിരിക്കുന്നത്. റിഫ്രഷിങ് ഏരിയ, ഫ്രീ വൈഫെ, പാർക്കിങ്, സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കായിക പ്രേമികളായ മൂന്ന് യുവാക്കൾ ആണ് ഈ സംരംഭത്തിനു പിന്നിൽ. ഇതിനോട് ചേർന്ന് ബാഡ്മിന്റൺ കോർട്ടും ഉടൻ ആരംഭിക്കും.

Comments: 0

Your email address will not be published. Required fields are marked with *