Flash News

തിരുവനന്തപുരം സിവിൽ സർവ്വീസിന്റെ തലസ്ഥാനമാകുമ്പോൾ

കുറച്ച് വർഷങ്ങൾക്ക് മുൻപ് സിവിൽ സർവ്വീസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ തന്നെ ആദ്യ റാങ്കുകാരിൽ ഉള്ള മലയാളികളെ വളരെ കൗതുകത്തോടെയാണ് നോക്കിയിരുന്നത്. വളരെ വിരലിൽ എണ്ണാവുന്നവർ. അതിൽ മിക്കവർക്കും കേരള കേഡറിൽ കിട്ടാറുമില്ലാത്ത അവസ്ഥ. എന്നാൽ ഇന്ന് അതൊക്കെ മാറി. അടുത്ത കാലത്ത് സിവിൽ സർവ്വീസസ് റാങ്ക് ലിസ്റ്റിൽ വരുന്ന മലയാളികളുടെ എണ്ണവും, അവരിൽ ഏറെപ്പേർക്ക് കേരളത്തിൽ ജോലികിട്ടുന്നതുമൊക്കെ ഒരു സംഭവമേ അല്ലാതെയായി. സാധാരണക്കാർക്കും, നാട്ടിൻപുറത്തുള്ളവർക്കും ഇത് കൈയ്യാത്ത ദൂരത്തുള്ള കാര്യമല്ലെന്ന് മനസിലാകുകയും, കൂടുതൽ പേർ ഈ പഠന രം​ഗം തിരഞ്ഞെടുക്കുകയും ചെയ്തു വരുന്നു.

അത് എങ്ങനെ സാധിച്ചു..

ഒരു കാലത്ത് സിവിൽ സർവ്വീസ് പഠനത്തിനുള്ള മികച്ച സ്ഥാപനങ്ങൾ തേടി ഉദ്യോ​ഗാർത്ഥികൾ പോയിരുന്നത് ഡൽഹിയിൽ ആയിരുന്നു. എന്നാല്‍ ഇപ്പോൾ അതിൽ നിന്നൊക്കെ വിട്ടുമാറി കേരളത്തിൽ, അതും തിരുവനന്തപുരത്ത് തന്നെ, മികച്ച പരിശീലന സ്ഥാപനങ്ങൾ വന്നുതുടങ്ങി. ഇപ്പോള്‍ 1000 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ 60 ഓളം പേർ മലയാളികളാണ്. അതിൽ സിംഹഭാ​ഗവും തിരുവന്തപുരത്ത് പഠിച്ചിരുന്നവരും. മികച്ച പഠന രീതികളും, മികച്ച അധ്യാപകരുടെ ലഭ്യതയും ഡൽഹിയിൽ ഉള്ളതിനേക്കാൽ പേഴ്സണൽ അറ്റൻഷൻ ഓരോ ഉദ്യോ​ഗാർത്ഥികൾക്കും ലഭിക്കുന്നതും ഇവിടെത്തെ പരിശീലന സ്ഥാപനങ്ങളുടെ പ്രത്യേകതയാണ്. തിരുവനന്തപുരത്ത് മാത്രമുള്ള സിവില്‍ സര്‍‌വീസസ് പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടീകളുടെ മികച്ച സ്റ്റഡി ​ഗ്രൂപ്പുകളും റാങ്ക് പട്ടികയിൽ മുന്നേറാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ഉദാഹരണമാണ്‌ റൂമേറ്റുകളായ ശ്രീതുയുടെ 163 ആം റാങ്കും , തസ്നിയുടെ 250 റാങ്ക് നേട്ടവും.

മറ്റുള്ള ന​ഗരങ്ങളേക്കാൽ തലസ്ഥാന ന​ഗരം വളരെ സ്റ്റുഡന്റ് ഫ്രണ്ട്ലിയും, ചിലവ് കുറവുമാണ്‌. കൂടാതെ സുരക്ഷാകാര്യത്തിലും നഗരം മുൻപന്തിയിലാണെന്ന് തിരുവനന്തപുരത്ത് പഠിക്കുന്ന ഉദ്യാ​ഗാർത്ഥികൾ പറയുന്നു. പുലര്‍ച്ചെ മുതൽ രാത്രി വൈകിവരെ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ലൈബ്രറികൾ, പബ്ലിക് ലൈബ്രറി, സെൻട്രൽ ലൈബ്രറി, യൂണിവേഴ്സിറ്റി ലൈബ്രറി തുടങ്ങിയവയും തിരുവനന്തപുരത്ത് ലഭ്യമാണ്. നേരത്തെ റാങ്ക് കിട്ടിയവരുടെ മെന്റർഷിപ്പ് സപ്പോർട്ട് പഠിതാക്കൾക്ക് ലഭിക്കുന്നതും തിരുവനന്തപുരത്തിന്റെ മാത്രം പ്രത്യേകതയാണ്‌.

കേവലം ക്ലാസ്സുകളില്‍ ഒതുങ്ങാതെ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വേണ്ട പ്രോ​ഗ്രാമുകളും ഇവിടെത്തെ പരിശീലനസ്ഥാപനങ്ങളിലുണ്ട്. പ്രിലിംസ് പരീക്ഷകളിൽ കുട്ടികളുടെ സ്കിൽസ് ഡെവലപ്പ് ചെയ്യുന്നതിന് വേണ്ടിയുള്ള ലീഡ് ഐ.എ.എസിന്റെ ലോജിക് ക്ലാസ്സുകള്‍ ഒരു ഉദാഹരണം. കുട്ടികൾക്ക് പേഴ്സണൽ ആയി മെന്റർമാരുടെ സഹായം ലഭിക്കുന്നതിനുള്ള മെന്റർഷിപ്പ് പ്രോ​​ഗ്രാമുകളും, മികച്ച നിലവാരമുള്ള മോക് ടെസ്റ്റുകളും തിരുവനന്തപുരത്തേക്ക് ഉദ്യോ​ഗാർത്ഥികളെ ആകർഷിക്കുന്നു. ഡല്‍ഹിയെ അപേക്ഷിച്ച് കുറഞ്ഞ താമസചെലവും കോഴ്സ് ഫീസും തിരുവനന്തപുരത്തെ സിവില്‍ സര്‍‌വീസസ് പരിശീലനത്തിന്റെ തലസ്ഥാനമാക്കി മാറ്റുകയാണ്‌.

(തലസ്ഥാനത്തെ സിവിൽ സർവ്വീസ് പഠന സ്ഥാപനമായ Lead IAS ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് ലേഖകൻ മൊബൈൽ നമ്പർ- 8592946560)

For course related enquiries please register https://forms.gle/gZkUaPWUZfDCUbbHA

Comments: 0

Your email address will not be published. Required fields are marked with *