Flash News

ആദ്യ ലൈവ് സ്ട്രീം ഷോപ്പിംങ്ങുമായി ട്വിറ്റർ

ഉപഭോക്താക്കള്‍ക്ക് അനന്തമായ ഷോപ്പിങ് അവസരമൊരുക്കുന്ന ലൈവ് ഷോപ്പിങ് ആദ്യമായാണ് ട്വിറ്റര്‍ നടത്തുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തെ വന്‍കിട അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിനൊപ്പം നവംബര്‍ 28ന് വൈകീട്ട് ഏഴുമണിക്ക് ആദ്യ ഷോപ്പിങ് ലൈവ് സ്ട്രീം നടത്താനൊരുങ്ങി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍.ലൈവ് ഷോപ്പിങ് പേജില്‍ പുതിയ ഷോപ്പബിള്‍ ബാനര്‍, ഷോപ് ടാബ് എന്നിവയുണ്ടാകും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് നിര്‍മാതാക്കളുമായി സംവദിക്കാനും നല്ല ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും കഴിയുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ആര്‍ട്ടിസ്റ്റ് ജാസണ്‍ ഡെറ്യൂലോ ഹോസ്റ്റ് ചെയ്യുന്ന ‘ 30 മിനുട്ട് വെറൈറ്റി ഷോ’ വഴി ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ അവതരിപ്പിക്കും.

ആർട്ടിസ്റ്റ് ജാസൺ ഡെറ്യൂലോ ഹോസ്റ്റ് ചെയ്യുന്ന ” 30 മിനുട്ട് വെറൈറ്റി ഷോ” വഴി ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ അവതരിപ്പിക്കും. പ്രത്യേക അതിഥികളും ലൈവിലെത്തും.

Comments: 0

Your email address will not be published. Required fields are marked with *