Flash News

ഇന്ത്യയിൽ ഓമിക്രോൺ? കർണാടകയിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഫലം ഇന്നറിയാം

അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി വെ​ടി​യേ​റ്റു മ​രി​ച്ചു

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഐ.എസ്.എൽ; നോർത്ത്ഈസ്റ്റിനെതിരെ ചെന്നൈയ്ക്ക് ജയം

രാജ്യസഭയിലെ സസ്‌പെൻഷൻ നടപടി; മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം

ഹലാൽ വിഷയം; പോപ്പുലർ ഫ്രണ്ട് അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു: കെ സുരേന്ദ്രൻ

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു

പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം; സ്പീക്കർ എം.ബി രാജേഷ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടി അന്നാ ബെൻ, നടൻ ജയസൂര്യ

മഥുര ഷാഹി മസ്ജിദിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ;പള്ളി പൊളിക്കണമെന്ന് നാരയണി സേന

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് ഒരുങ്ങി സർക്കാർ

ഗ്രൂപ്പ് യോഗം; 7 പേര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

എല്‍ഡിഎഫിന് നന്ദി പറഞ്ഞ്‌ ജോസ് കെ മാണി

വിവാദ സെൽഫിയിൽ ശശി തരൂരിന് പറയാനുള്ളത്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ..; പ്രളയഭീതിയിൽ ലോകം, കൊച്ചിയുൾപ്പടെ മുങ്ങുമെന്ന് ​ഗവേഷകർ

ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്‌തു. കഴിഞ്ഞ മാസമാണ് 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്‌തത്‌. മണിക്കൂറുകളോളം മഴ നീണ്ടു നിന്നതായാണ് റിപ്പോർട്ട്. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയർത്തും. 2030ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ മഹാ പ്രളയമടക്കമുള്ള കാലാവസ്‌ഥാ ദുരന്തങ്ങൾക്ക് ഇതിടയാക്കുമെന്ന് ശാസ്‌ത്രലോകം ഭയപ്പെടുന്നു. അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ…

ലാലേട്ടൻ പൃഥ്വിയ്ക്ക് നൽകിയ സ്നേഹസമ്മാനം ‘സൺഗ്ലാസ്’, വില കേട്ട് ഞെട്ടരുതേ…

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിനെ ഏട്ടൻ എന്നാണ് പൃഥ്വിരാജ് വിളിക്കുന്നത്. അത്രയ്ക്ക് ആത്മബന്ധവുമാണ് ഇരുവരും തമ്മിലുള്ളതും. മോഹൻലാൽ നൽകിയ ഒരു സ്നേഹസമ്മാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം പൃഥ്വി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഡിറ്റ മാച്ച് ഫൈവ് ബ്രാൻഡിന്റെ DRX-2087-B-BLU-GLD സൺ ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ്…

‘ഉപേക്ഷിച്ചുപോയ മകനെ നോക്കിനിൽക്കുന്ന അച്ഛൻ’; കണ്ണ് നനയിച്ച ആ ചിത്രത്തിന് പിന്നിലെ യഥാർത്ഥ കഥ ഇതാണ്…

  മലയാളികളുടെ കണ്ണ് നനയിച്ച് ഒരു ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. അച്ഛനെ അ​ഗതിമന്ദിരത്തിലാക്കി നിസഹായനായി മടങ്ങുന്ന മകനും, ആ മകനെ നോക്കി നിൽക്കുന്ന 87കാരനായ അച്ഛനും. ഈ ചിത്രം ഏറെ വൈറലായിരുന്നു. പത്തനംതിട്ടകാരനായ കുമാരനെ മകൻ ഉപേക്ഷിച്ചതാണെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചത്. എന്നാൽ വസ്തുത അതല്ല. ആ അച്ഛനെ മകൻ ഉപേക്ഷിച്ചതായിരുന്നില്ല. എൺപത്തിയേഴുകാരനായ…

ദുല്‍ഖര്‍ പിറന്നാള്‍ ആഘോഷിച്ചത് ഇഷ്ടവാഹനം സ്വന്തമാക്കിക്കൊണ്ട് ; വില 2.45 കോടി രൂപ

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസമാണ് തന്റെ 35ആം പിറന്നാള്‍ ആഘോഷിച്ചത്‌. താരം തന്റെ പിറന്നാള്‍ ഗംഭീരമാക്കിയത് ഇഷ്ടവാഹനം സ്വന്തമാക്കിക്കൊണ്ട് ആയിരുന്നു. പിറന്നാള്‍ ദിനത്തില്‍ താരം തന്റെ വാഹനശേഖരത്തില്‍ ചേര്‍ത്തു വെച്ചിരിക്കുന്നത് 2.45 കോടി രൂപ വിലമതിക്കുന്ന പുതുപുത്തന്‍ മേഴ്സിഡസ് ബെന്‍സ് ആണ്. ദുല്‍ഖര്‍ ജി 63 എഎംജിയുടെ ഒലീവ് ഗ്രീന്‍ നിറവേരിയന്റ് മോഡലാണ്…

കണ്ണൂരിൽ ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിൻ്റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട്…

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,720 രൂപ. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4340 ആയി.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ സ്വര്‍ണത്തിന്. ഇന്നലെ പവന് 240 രൂപ താഴ്ന്നിരുന്നു.ഈ മാസം സ്വര്‍ണത്തിന് വില 35,600 രൂപ വരെ എത്തിയിരുന്നു. പിന്നീട്…

ഭക്ഷണപ്രിയരേ… ഇതിലേ.. ഇതിലേ.. ; ലോറന്റ് വെയ്റ്റിലെ വ്യത്യസ്ത രുചികള്‍

ജനസംഖ്യ കൂടുകയും ഉപഭോഗ വസ്തുക്കൾ കുറയുകയും ചെയ്യുന്ന ഈ കാലത്ത് ഭാവിയിലേക്ക് വിരൽചൂണ്ടുകയാണ് ലോറന്റ് വെയ്റ്റ് എന്ന ഭക്ഷണശാല. ലോറന്റ് വെയ്റ്റിലെ രുചികരമായ മെനു ഏവരെയും കൗതുകത്തിലാഴ്ത്തും. പുഴുവും ചെമ്മീനും ചേർത്ത സാലഡും, പച്ചക്കറികൾക്കിടയില്‍ ഇടയ്ക്കിടെ ചവയ്ക്കാവുന്ന മൊരിഞ്ഞ പ്രാണികളും, ചോക്ലേറ്റിൽ മുങ്ങിയ വെട്ടുക്കിളികളും ഇവിടുത്തെ പ്രധാന വിഭവങ്ങളാണ്. പുഴുവിനെ ചേര്‍ത്ത് ഉണ്ടാക്കുന്ന പാസ്തയിൽ മധുരക്കിഴങ്ങും…

ഭവന വായ്പകള്‍ക്ക് ആഗസ്റ്റ് 31 വരെ 100% പ്രോസസിങ് ഫീസ് ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 0.40 ശതമാനം പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവാണ് ആഗസ്റ്റ് 31 വരെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം ലഭിക്കുക. യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്,…

ഫോൺ നമ്പർ മാറി പണമയച്ചാൽ തിരിച്ച് കിട്ടാൻ എന്ത് ചെയ്യണം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൊവിഡ് കാലത്ത് നെറ്റ്​ ബാങ്കിങ്ങും ഗൂഗ്​ൾ പേ, ഫോൺപേ പോലുള്ള യു.പി.ഐ ആപ്പുകളും മൊബൈൽ വാലറ്റുകളും സജീവമായതോടെ പണം കൈമാറ്റം ഇക്കാലത്ത്​ ഏറെ എളുപ്പമാണ്​. ബാങ്കിൽ പോയി ഫോം ഫില്ല്​ ചെയ്​തുള്ള പഴഞ്ചൻ രീതിക്ക്​ പകരമായി ഒറ്റ ക്ലിക്കിൽ സെക്കൻറുകൾ കൊണ്ട്​ പതിനായിരങ്ങൾ ട്രാൻസ്​ഫർ ചെയ്യാൻ അനുവദിക്കുന്ന ആപ്പുകളെ ആശ്രയിക്കുകയാണ്​​ ആളുകൾ. ബാങ്കിംഗ് സൗകര്യങ്ങൾ എളുപ്പമാക്കുന്നതിന്…

ബാങ്ക് അക്കൗണ്ട് കാലിയാകും, ഈ 4 ആപ്പുകൾക്കെതിരെ വേണം ജാഗ്രത; എസ്‌ബിഐ

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ. ഒരു സാഹചര്യത്തിലും നാല് ആപ്‌ളിക്കേഷനുകൾ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യരുതെന്നും ഇതിലൂടെ ബാങ്ക് അക്കൗണ്ട് കാലിയാകാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ നാല് മാസത്തിനിടെ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്‌ത 150 ഉപഭോക്‌താക്കൾക്ക് നഷ്‌ടമായത്‌ 70 ലക്ഷത്തിലധികം രൂപയാണ്. ഇത്തരം കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. എനിഡെസ്‌ക്,…

വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനാണ് മന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. വയനാടിനെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു….

ജലവാഹന ബില്‍ പാസാക്കി രാജ്യസഭ

കടത്തു തോണികള്‍ക്കുള്‍പ്പെടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന ഉള്‍നാടന്‍ ജലവാഹനങ്ങള്‍ സംബന്ധിച്ച ബില്‍ രാജ്യസഭാ പാസാക്കി. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനമായത്. പുതിയ ബില്‍ നിയമമാകുന്നതോടെ 1917 ലെ ഉള്‍നാടന്‍ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായാണ്…

ഈ ടീം ഒരു കുടുംബം പോലെ, പിന്തുണച്ച എല്ലാവർക്കും നന്ദി- ഗുര്‍ജിത്ത് കൗർ

ഒളിമ്പിക് വനിതാ ഹോക്കിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് സെമിയിലെത്തിയതിനു പിന്നാലെ പ്രതികരണവുമായി ഗോൾ സ്കോറർ ഗുർജിത്ത് കൗർ. ഇന്ത്യൻ ടീം ഒരു കുടുംബം പോലെയാണെന്നും പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഗുര്‍ജിത്ത് കൗർ പറഞ്ഞു. ”വിജയത്തിൽ വളരെ സന്തോഷമുണ്ട്. ഈ വിജയത്തിനായി എല്ലാവരും തന്നെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഒത്തൊരുമയോടെ കളിച്ചു. കോച്ചിങ്…

പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25, 2021. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്….

പഞ്ച്…!! ടാറ്റയുടെ കുഞ്ഞൻ എസ് യു വിക്ക് പേരിട്ടു, സവിശേഷതകൾ അറിയാം

ഇന്ത്യൻ വിപണിയിലേക്ക് പുതിയൊരു കുഞ്ഞൻ എസ്‌യുവിയെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‍സ് . ഈ മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ കുഞ്ഞന്‍ എസ്‍യുവിയുടെ യതാര്‍ത്ഥ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്‍സ്. ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് ടാറ്റ പഞ്ച് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ പൂര്‍ണ ചിത്രവും ടാറ്റ…

ഷൂട്ടിങ്ങിൽ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫില്‍ ഇന്ത്യ പുറത്ത്

ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് നിരാശ. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽ ഐശ്വരി പ്രതാപ് സിങ് തോമറും സഞ്ജീവ് രജ്പുത്തും ഫൈനൽ കാണാതെ പുറത്തായി. ഇതോടെ ഇത്തവണത്തെ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഷൂട്ടിങ് ഇനങ്ങൾ അവസാനിച്ചു. യോഗ്യതാ റൗണ്ടിൽ 1167 പോയിന്റുമായി ഐശ്വരി പ്രതാപ് സിങ് തോമർ 21-ാം സ്ഥാനത്തും, 1157 പോയിന്റുമായി സഞ്ജീവ് രജ്പുത് 32-ാം…

കോട്ടയം തീക്കോയി മാർമല വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കോട്ടയം തീക്കോയി മാർമല വെള്ളച്ചാട്ടത്തിലെ അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശി അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കൊച്ചി നേവൽ ബേസിൽ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇതിൽ നാല് പേർ അരുവിയിൽ കുളിക്കാനിറങ്ങിപ്പോഴാണ് അപകടം നടന്നത്. അറുവിയിലിറങ്ങിയ…

ജലദോഷം മാറാന്‍ അത്യുത്തമം ഈ ഉള്ളി – തേന്‍ സിറപ്പ്

തണുത്ത കാലാവസ്ഥയുടെ സഹയാത്രികനാണ് പലപ്പോഴും ജലദോഷം. തുമ്മല്‍, ചുമ, കഫക്കെട്ട്, തലവേദന, മൂക്കടപ്പ് എന്നിവയെല്ലാം ജലദോഷത്തിന്റെ ലക്ഷണങ്ങളാണ്. ജലദോഷത്തെ ഒരു കൈ അകലെ നിര്‍ത്താന്‍ അത്യുത്തമമാണ് ഉള്ളി – തേന്‍ സിറപ്പ്. ഉള്ളി – തേന്‍ സിറപ്പ് തയ്യാറാക്കാനായി ചെറുതായി അരിഞ്ഞ ഒന്നോ രണ്ടോ വലിയ ഉള്ളി ചെറുതീയില്‍ ധാരാളം തേന്‍ ചേര്‍ത്ത് തിളപ്പിക്കുക. രണ്ട്…

പ്രശസ്ത ഗായിക കല്യാണി മേനോൻ അന്തരിച്ചു

പ്രശസ്ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, പവനരച്ചെഴുതുന്നു എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. കൊച്ചി കാരയ്ക്കാട്ട് കാരയ്ക്കാട്ട് കുടുംബാംഗവും സംവിധായകന്‍ രാജീവ് മേനോന്റെ അമ്മയുമാണ്. അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി…

‘എന്നും എന്റെ ഉറ്റ സുഹൃത്ത്’ ; സൗഹൃദ ദിനത്തില്‍ ചിരഞ്ജീവി സര്‍ജയെ സ്മരിച്ച് മേഘ്ന രാജ്

നടി മേഘ്ന രാജിന്റെ ഭര്‍ത്താവും, നടനുമായ ചിരഞ്ജീവി സര്‍ജ കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. ആ തീരാനഷ്ടത്തെ സ്വകാര്യ നൊമ്പരമായി മനസ്സില്‍ ഒതുക്കിയാണ് മേഘ്ന രാജ് തങ്ങളുടെ കുഞ്ഞിനെയും പരിപാലിച്ച് ദൈനംദിന ജീവിതരീതിയിലേക്ക് മടങ്ങിയെത്തിയത്. സൗഹൃദ ദിനമായ ഇന്ന് മേഘ്ന രാജ് ചിരഞ്ജീവി സര്‍ജയെ സ്മരിച്ചതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ സൗഹൃദ ദിനത്തോട്…

മുട്ടില്‍ മരം മുറി കേസിൽ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണം; ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍

മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണത്തിന്റെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ഇന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 5 ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ കോടതി റിമാന്‍റ് ചെയ്തത്. മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍,…

‘ഈശോ നോട്ട് ഫ്രം ബൈബിള്‍’ ഒരു സിനിമയുടെ പേരാണ്, ‘മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍’ എന്ന് പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ : അലി അക്ബര്‍

സാമൂഹ്യമാധ്യമങ്ങളില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന പുതിയ ചിത്രത്തിന് എതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ്ലൈന്‍ ‘നോട്ട് ഫ്രം ദ് ബൈബിള്‍’ എന്നാണ്. ഈ പ്രയോഗം ക്രൈസ്തവ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. ഇപ്പോള്‍ സംവിധായകന്‍ അലി അക്ബര്‍ സിനിമയുടെ പേരിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്…

കൊവിഡ് കണക്കുകളിൽ വർധന;രാജ്യത്ത് 24 മണിക്കൂറിനിടെ 44,230 പേർക്ക് കൊവിഡ്;555 മരണം

രാജ്യത്തെ കൊവിഡ് കണക്കുകളിൽ നേരിയ വർധന.24 മണിക്കൂറിനിടെ 44,230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,15,72,344 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 555 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,23,217 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേർ സുഖം പ്രാപിച്ചു. 3,07,43,972 പേരാണ് ഇതുവരെ കൊവിഡ്…

പുല്‍ത്തകിടിയില്‍ 50,000 ചതുരശ്രയടിയില്‍ സോനു സൂദിന്റെ ചിത്രം;വീഡിയോ വൈറല്‍

ബോളിവുഡ് നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ സോനു സൂദിന്റെ വമ്പന്‍ ചിത്രമൊരുക്കി ആരാധകന്‍. പുല്‍ത്തകിടിയില്‍ 50,000 ചതുരശ്ര അടിയിലാണ് താരത്തിന്റെ ചിത്രം തയാറാക്കിയത്. ചിത്രം തയാറാക്കിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. കൊവിഡ് വ്യാപനം രൂക്ഷമായ വേളയില്‍ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് വളരെ സജീവമായിരുന്നു സോനു സൂദ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആവശ്യമുള്ള സഹായം എത്തിക്കുന്നതിനും അദ്ദേഹം…

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് മുക്കം മണാശേരിയില്‍ ആർഎസ്എസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും പിന്നീട് ശരീരം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആര്‍എസ്എസ് യൂണിഫോമിലാണ് ശങ്കരനുണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക…