Flash News

ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഒളിമ്പിക്സ് സമാപന ചടങ്ങുകള്‍ തടസ്സപ്പെടാന്‍ സാധ്യത

നാളെയാണ് ടോക്കിയോ ഒളിമ്പിക്സിന് തിരശ്ശീല വീഴുന്നത്. എന്നാൽ സമാപന ചടങ്ങുകൾക്ക് മേൽ ആശങ്ക പരത്തി കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ടോക്കിയോ നഗരത്തിലും പസഫിക് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.പ്രാദേശിക സമയം രാത്രി 8 മണിക്കാണ് സമാപന ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുള്ളത്. ടോക്കിയോ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ വച്ചാണ് സമാപന ചടങ്ങുകള്‍ നടക്കുക

2024 പാരീസ് ഒളിമ്പിക്സിനായുള്ള പതാകയും ചടങ്ങില്‍ വച്ച് കൈമാറും. ടോക്കിയോ ഗവര്‍ണറില്‍ നിന്നും പാരീസ് മേയര്‍ പതാക
ഏറ്റുവാങ്ങും. അവസാനദിവസത്തില്‍ വോളിബോള്‍, വാട്ടര്‍പോളോ, ബോക്സിംഗ്, ഹാന്‍ഡ്ബോള്‍, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇവന്റസ്, ബാസ്‌ക്കറ്റ്ബോള്‍ തുടങ്ങിയ മത്സരങ്ങളാണ് നടക്കാനുള്ളത്.

 

 

Comments: 0

Your email address will not be published. Required fields are marked with *