Flash News

തര്‍ക്കങ്ങൾക്കിടെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ക്കും മുന്നണിയില്‍ ആര്‍എസ്പി ഉള്‍പ്പെടെ ഭിന്നത പരസ്യമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. നിലവിലെ സാഹചര്യങ്ങളില്‍ കടുത്ത അതൃപ്തിയുള്ള ഘടകകക്ഷികള്‍ യോഗത്തില്‍ തങ്ങളുടെ നിലപാടും ഇന്നത്തെ യോഗത്തില്‍ രേഖപ്പെടുത്തിയേക്കും. പരസ്യമായി ഇടഞ്ഞുനില്‍ക്കുന്ന ആര്‍എസ്പി നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും.

മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കലാപക്കൊടി ഉയര്‍ത്തിയ സംഭവത്തിൽ മുന്നണിയില്‍ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെങ്കിലും വിവാദം രാഷ്ട്രീയമായി ദോഷം ചെയ്‌തെന്ന ആശങ്കയായിരിക്കും ഘടകകക്ഷികള്‍ യോഗത്തില്‍ ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കി വിഷയം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *