Flash News

താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചർച്ച നടത്തണമെന്ന് യുഎൻ

അഫ്ഗാൻ ഭരണം പിടിച്ചെടുത്ത താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചർച്ച നടത്തണമെന്ന് യുഎൻ. ദുരിതം അനുഭവിക്കുന്ന അഫ്​ഗാൻ ജനതയോട് ലോകം കരുണ കാട്ടണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു.

‘അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ച നടത്തണം, അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം ഉണ്ടാവണം. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി മൂലം മരിക്കാനിടയുള്ള വളരെ കഷ്ടത അനുഭവിക്കുന്ന ഒരു ജനതയാണ് അഫ്ഗാനിൽ ഉള്ളത്, അവരോട് ലോകം കരുണ കാട്ടണം. അഫ്ഗാൻ ഭീകരതയുടെ താവളം ആകാതിരിക്കാൻ ഇത് സഹായിക്കും’ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *