‘എന്റെ ഓര്‍മ്മകളില്‍ ഇന്നലെ പോലെ..’ ; ലോഹിതദാസിനെ ഓര്‍മ്മിച്ച് ഉണ്ണി മുകുന്ദന്‍

കേരളീയരുടെ ജനപ്രിയ സംവിധായകന്‍ ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും തന്റെ പേര് കൂട്ടിച്ചേര്‍ത്ത ലോഹിതദാസ് വിട പറഞ്ഞിട്ട് 12 വര്‍ഷം തികയുന്ന വേളയിലാണ് ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത്.

‘ഈ ഫോട്ടോയ്ക്ക് 14 വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും, എന്റെ ഓര്‍മ്മകളില്‍ ഇന്നലെ പോലെ..’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് ‘ഇതിഹാസങ്ങള്‍ക്ക് മരണമില്ല’ എന്ന ക്യാപ്ഷന്‍ കൂടി ചേര്‍ത്തിട്ടുണ്ട്.

12 ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലോഹിതദാസ് 44 തിരക്കഥകള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകളിലെ മാന്ത്രിക സ്പര്‍ശമാണ് മലയാളിയെ ഈ സംവിധായകനിലേക്ക് അടുപ്പിച്ചത്. ‘തനിയാവര്‍ത്തനത്തി’ലൂടെ തുടങ്ങിയ ലോഹിതദാസിന്റെ സിനിമാ ജീവിതം 20 വര്‍ഷത്തോളം നീണ്ടു. സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിര്‍മ്മാതാവ് എന്നീ മേഖലകളിലെല്ലാം അദ്ദേഹം തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *