സ്പെല്ലിംഗ് തെറ്റാണ്, എന്നാലെന്താ?
തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് മകള്‍ നല്കിയ ഒരു സമ്മാനത്തെക്കുറിച്ച് പറയുകയാണ് സുപ്രിയ. തനിയെ വരച്ച ഒരു ചിത്രത്തില്‍ അച്ഛനമ്മമാര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അലംകൃത. എന്നാല്‍ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ ഒരു അക്ഷരത്തെറ്റ് കടന്നുകൂടിയിട്ടുണ്ട്. anniversary എന്നതിനു പകരം aniverseriy എന്നാണ് അല്ലി എഴുതിയത്. സ്പെല്ലിംഗില്‍ തെറ്റുണ്ടെങ്കിലും അവള് പങ്കുവച്ച വികാരം ശരിയായതാണെന്ന് സുപ്രിയയുടെ വിലയിരുത്തല്‍.