Flash News
മലയാള സിനിമയുടെ അഭിനയ തിലകമാണ് ഉർവ്വശി.മനോജ് കെ ജയനുമായി വേർപിരിഞ്ഞതിനു ശേഷവും ഉർവ്വശി സിനിമ മേഖലയിൽ സജീവമാണ്. ഇരുവരുടെയും മകൾ കുഞ്ഞാറ്റ ഇപ്പോൾ സിനിമ രംഗത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്

ഉർവ്വശിയുടെ മകൾ സിനിമയിലേക്ക് ?

മലയാള സിനിമയുടെ അഭിനയ തിലകമാണ് ഉർവ്വശി.മനോജ് കെ ജയനുമായി വേർപിരിഞ്ഞതിനു ശേഷവും ഉർവ്വശി സിനിമ മേഖലയിൽ സജീവമാണ്. ഇരുവരുടെയും മകൾ കുഞ്ഞാറ്റ ഇപ്പോൾ സിനിമ രംഗത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മനോജ് കെ ജയൻ നൽകിയ അഭിമുഖത്തിൽ മകൾ അഭിനയ രംഗത്തേക്ക് എത്തുമോ എന്ന ചോദ്യത്തിന് മകളെ താൻ സിനിമയിലേക്ക് എത്താൻ പ്രേരിപ്പിക്കില്ലെന്നും എന്നാൽ മകൾക്ക് ഇഷ്ടമുണ്ടെങ്കിൽ എതിർക്കില്ലെന്നും മനോജ് കെ ജയൻ പറഞ്ഞു.

”കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് പറഞ്ഞാല്‍ ആലോചിക്കും. അല്ലാതെ ഇങ്ങനെ നിന്നാല്‍ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍. അതെല്ലാം മകളുടെ ഇഷ്ടമാണ്.അവള്‍ അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും നോ പറയില്ല. കാരണം ഞാന്‍ ഈ ഒരു കല കൊണ്ട് മാത്രം ഇവിടെ വരെ എത്തി നില്‍ക്കുന്ന ഒരാളാണ്. ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുച്ഛിക്കാനോ ഒന്നും പാടില്ല. ഒരിക്കലും അതിനെ വേറെ രീതിയില്‍ കാണില്ല. മകള്‍ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അത് നടത്തി കൊടുക്കും. അവളുടെ അച്ഛനും അമ്മയും കലാകാരന്മാരല്ലേ, അതില്‍ നിന്നാണല്ലോ ഞങ്ങള്‍ ഇത്രയും ആയത്. നമ്മള്‍ അതിനെ ദൈവ തുല്യമായി കാണുന്നവരാണ്,-” മനോജ് കെ.ജയന്റെ വാക്കുകൾ.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *