ഉർവശി,ഐശ്വര്യ,പാർവതി,ലിജോമോൾ,രമ്യ; ശക്തമായ പെണ്ണുങ്ങളുടെ കഥ ‘ഹർ’
ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ തുടങ്ങി ശക്തമായ വ്യത്യസ്തമായ പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ഹർ’ വരുന്നു. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ,രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. നിർമ്മാണം അനീഷ് എം. തോമസ്, തിരക്കഥ അർച്ചന വാസുദേവ് എന്നിവർ നിർവ്വഹിക്കുന്നു. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിക്കും. ഷിബു ജി.സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കും. വിവിധങ്ങളായ നാലു തുറകളിൽ ജീവിക്കുന്ന അഞ്ച് പെണ്ണുങ്ങളുടെ ജീവിതത്തിന്റെ നേർ കാഴ്ചയാണ് ‘ഹർ’ എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
നി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom