Flash News

യു.എസ് ഓപ്പൺ; എമ്മ റാഡുകാനു ഫൈനലിൽ, എതിരാളി ലെയ്‌ല ഫെർണാണ്ടസ്

യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ലൈനപ്പായി. ബ്രിട്ടന്റെ എമ്മ റാഡുകാനുവും കാനഡയുടെ ലെയ്ല അനി ഫെർണാണ്ടസുമാണ് ഇത്തവണ ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ ഗ്രീസിന്റെ 17-ാം സീഡ് മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് എമ്മയുടെ ഫൈനൽ പ്രവേശനം. സ്കോർ: 6-1, 6-4. ജയിച്ചാൽ 2004-ൽ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മയ്ക്ക് സ്വന്തമാകും. വ്യാഴാഴ്ച ബെലാറസിന്റെ രണ്ടാം സീഡ് ആര്യന സബലെങ്കയെ പരാജയപ്പെടുത്തിയാണ് കാനഡയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ലെയ്ല ആനി ഫെർണാണ്ടസ് യു.എസ് ഓപ്പൺ ഫൈനലിന് ടിക്കറ്റെടുത്തത്. സ്കോർ: 7-6(3), 4-6, 6-4.

Comments: 0

Your email address will not be published. Required fields are marked with *