ചെമ്പരത്തി ഇങ്ങനെ ഉപയോഗിക്കൂ.... തലമുടി തഴച്ചു വളരും

ചെമ്പരത്തി ഇങ്ങനെ ഉപയോഗിക്കൂ…. തലമുടി തഴച്ചു വളരും

ആരോഗ്യമുള്ള തലമുടി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് തലമുടി കൊഴിച്ചിലും താരനും മുടി തഴച്ചു വളരാനും തലമുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാനും ഏറ്റവും ഫലപ്രദമായ ഒരു മാർഗമാണ് ചെമ്പരത്തിയുടെ ഉപയോഗം. വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചെമ്പരത്തി കൊണ്ടുള്ള ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് അറിയാം. ഒന്ന്… പത്ത് ചെമ്പരത്തി ഇലകൾ, അരക്കപ്പ് തൈര്, ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവച്ച ഉലുവ ഒരു ടീസ്പൂണ്‍ എന്നിവ എടുക്കുക. ഇവ മൂന്നും നല്ലതുപോലെ കൂട്ടിയോജിപ്പിക്കുക. ശേഷം മുടിയിലും തലയോട്ടിയിലും ഈ മിശ്രിതം പുരട്ടുക. അരമണിക്കൂർ കഴിഞ്ഞതിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. കരുത്തുറ്റ തലമുടി വളരാനും താരന്‍ അകറ്റാനും ആഴ്ചയിൽ രണ്ട് തവണ ഇതുപോലെ ചെയ്യുക. രണ്ട്… 10 ചെമ്പരത്തി പൂവ്, പത്ത് ചെമ്പരത്തി ഇല എന്നിവ വൃത്തിയായി കഴുകിയതിനു ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഒരുകപ്പ് വെളിച്ചെണ്ണ ചൂടാക്കിയതിനു ശേഷം അരച്ച് വെച്ച ചെമ്പരത്തി മിശ്രിതം ചേർക്കാം. കുറച്ച് നേരം ഇത് ചൂടാക്കിയതിന് ശേഷം തണുപ്പിക്കുക. ഈ എണ്ണ ദിവസവും കുളിക്കുന്നതിന് മുൻപ് തലമുടിയിൽ പുരട്ടുക ശേഷം കുറച്ച് നേരം മസാജ് ചെയ്യുന്നതും വളരെ ഗുണം ചെയ്യും. തലമുടി വളരാനും താരന്‍ അകറ്റാനും ഇത് വളരെയധികം സഹായിക്കും. മൂന്ന്… മൂന്നു ടേബിൾ സ്പൂൺ അരച്ച ചെമ്പരത്തി പൂവും രണ്ട് മുട്ടയുടെ വെള്ളയും മിക്സ് ചെയ്യുക. ഈ മിശ്രിതം 20 മിനിറ്റ് നേരം തലയില്‍ പുരട്ടുക ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് വഴി തലമുടി കൊഴിച്ചില്‍ മാറാന്‍ സഹായിക്കും നാല്… അല്‍പം അരച്ച ചെമ്പരത്തി ഇലയും രണ്ട് ചെറിയ ഉള്ളി പേസ്റ്റാക്കിയതും മിക്‌സ് ചെയ്ത് തലമുടിയില്‍ പുരട്ടുക. മുടികൊഴിച്ചില്‍ തടയാൻ ഇത് വളരെയധികം സഹായിക്കും.

Comments: 0

Your email address will not be published. Required fields are marked with *