Flash News
ഉസ്‌മാന്‍ ഖവാജയുടേത് നൂറ്റാണ്ടിലെ തിരിച്ചുവരവ്; കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഉസ്‌മാന്‍ ഖവാജയുടേത് നൂറ്റാണ്ടിലെ തിരിച്ചുവരവ്; കയ്യടിച്ച് ക്രിക്കറ്റ് ലോകം

രണ്ട് വർഷത്തിന് ശേഷം ടെസ്റ്റ് ടീമിൽ കളിക്കാൻ ലഭിച്ച അവസരം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്‌മാന്‍ ഖവാജ. രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ചുറി നേടിയാണ് ഖവാജ തൻ്റെ തിരിച്ചുവരവ് ടെസ്റ്റ് ആഘോഷമാക്കിയത്. പിന്നാലെ താരത്തിന് ലഭിച്ചത് പ്രശംസാപ്രവാഹം. സിഡ്‌നിയില്‍ പുരോഗമിക്കുന്ന നാലാം ആഷസ് ടെസ്റ്റിലാണ് രണ്ട് ഇന്നിംഗ്‌സുകളിലും 35കാരനായ ഖവാജ സെഞ്ചുറി അടിച്ചെടുത്തത്. മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ സമ്മാനിച്ചത് ഖവാജയുടെ ബാറ്റിംഗായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 137 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌‌സില്‍ പുറത്താകാതെ 101* നേടി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു ബാറ്റ്സ്‌മാന്‍ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2006ല്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് സിഡ്‌നിയില്‍ ഒരു ടെസ്റ്റില്‍ രണ്ട് ശതകം നേടിയ അവസാനക്കാരന്‍. 2019 ഓഗസ്റ്റിലായിരുന്നു വെള്ളക്കുപ്പായത്തില്‍ ഉസ്‌മാന്‍ ഖവാജ ഇതിന് മുമ്പ് ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചത്. തിരിച്ചുവരവിലെ തകര്‍പ്പന്‍ സെഞ്ചുറികളില്‍ വലിയ പ്രശംസയാണ് ഉസ്‌മാന്‍ ഖവാജയെ തേടിയെത്തിയത്. ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍, ഇന്ത്യന്‍ മുന്‍താരം വസീം ജാഫര്‍ തുടങ്ങിയവര്‍ താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തി.

Comments: 0

Your email address will not be published. Required fields are marked with *